കുടുംബശ്രീ മാസചന്തക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റ നേത്യത്വത്തിൽ നടന്ന് വരുന്ന മാസചന്തക്ക് തുടക്കമായി.
നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ വിപണന മേളക്ക് സ്ഥിരമായ ഒരു വിപണ കേന്ദ്രം സജ്ജീ കരിക്കുന്നതിനും കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി കൂടുതൽ മികവുറ്റ ഉത്പന്നങ്ങളോടുകൂടി ചന്ത വിപിലീകരിക്കുന്നതിന്നും ആവശ്യമായ സഹായം നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. നഗരസഭ ബസ്റ്റാൻ്റിനകത്ത് കമ്യൂണിറ്റി ഹാളിന് മുൻവശത്താണ് ചന്ത പ്രവർത്തനമാരഭിച്ചത്. ഡിസംബർ 31 വരെയാണ് മാസ ചന്ത നടക്കുന്നത്.
നഗരസഭ കൗൺസിലർ ഈസ നമ്പ്രത്ത്, സി.ഡി.എസ്സ് ചെയർപെഴ്സൺ സുനിത രമേഷ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി എസ്.സുനിൽ കുമാർ,കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ജംഷീർ,
കുടുംബശ്രീ ജീവനക്കാർ, സി.ഡി.എസ്സ് മെമ്പർമാർ എന്നിവർ പങ്കെടുത്തു