തിരൂർ പോലീസ് അറിയിപ്പ്

തിരൂർ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും കോവിഡ്-19 രോഗവ്യാപനം തടയുന്നതിനും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് നിരൂർ പോലീസ് അറിയിക്കുന്നു.

സ്റ്റേഷൻ പരിധിയിലുള്ള എല്ലാ ഹോട്ടലുകളും തട്ടുകടകളും ക്ലബ്ബുകളും നാളെ രാത്രി 10 മണിക്ക് തന്നെ അടക്കേണ്ടതാണ്

രാത്രി 10 മണിക്ക് ശേഷം പൊതുനിരത്തുകളിൽ യാതൊരു കാരണവശാലും ആളുകൾ അനാവശ്യമായി കൂട്ടംകൂടി നിൽക്കാൻ പാടില്ല

രാത്രി 10 മണിക്ക് ശേഷം ശബ്ദമലിനീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരുവിധ വാദ്യോപകരണങ്ങളും അനുവദിക്കുന്നതല്ല.

മോട്ടോർ സൈക്കിൾ റേസിംഗ് നടത്തുക ഉച്ചത്തിൽ ഹോൺ അടിച്ചു പോവുക രണ്ടിൽ കൂടുതൽ ആളുകളെ കയറ്റി പോവുക എന്നിവ നിയമവിരുദ്ധമാണ്

പൊതുസ്ഥലത്ത് മദ്യപിക്കുന്നതും മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർക്കുക

രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ള പൊതുജനത്തിന് ശല്യമാകുന്ന യാതൊരുവിധ ആഘോഷപരിപാടികളും അനുവദനീയമല്ല

പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും ചായം പൂശുന്നതും എഴുത്തുകുത്തുകൾ നടത്തുന്നതും അനുവദനീയമല്ല

കോവിഡ്-19 മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ്

മേൽപ്പറഞ്ഞ കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതും പാലിക്കാത്തവർ ക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ് തിരൂർ പോലീസ് അറിയിക്കുന്നു.