ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി.

ന്യൂഡൽഹി: ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10നുള്ളിൽ ഇനി ആദായ നികുതി റി​േട്ടൺ സമർപ്പിച്ചാൽ മതിയാകും. ഡിസംബർ 31 ആയിരുന്നു നേരത്തെയുണ്ടായിരുന്ന തിയതി.

ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റി​ട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ്​ ഇളവ്​. വിവിദ്​ സേ വിശ്വാസ്​ സ്​കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്​. കോവിഡിന്‍റെ പശ്​ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന്​ നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.

 

 

നിശ്​ചിത സമയത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്​തില്ലെങ്കിൽ 10,000 രൂപ വരെ പിഴ ചുമത്തിയിരുന്നു. അതേസമയം, വരുമാനം അഞ്ച്​ ലക്ഷം വരെയാണെങ്കിൽ 1000 രൂപ വരെ മാത്രമേ പിഴ ചുമത്തിയിരുന്നുള്ളു.