നാളെ മുതൽ പൊന്നാനി ഹാർബറിൽ ടോൾ ഏർപ്പെടുത്താൻ തീരുമാനം.

പൊന്നാനി: ഫി​ഷി​ങ് ഹാ​ര്‍​ബ​റി​ല്‍ ബോ​ട്ടു​ക​ള്‍ അ​ടു​പ്പി​ക്കാ​നും ഹാ​ര്‍​ബ​റി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ്ര​വേ​ശി​ക്കാ​നും ഇ​നി ടോ​ള്‍ ന​ല്‍​ക​ണം. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.

ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

 

ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​മാ​യ പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ര്‍​ബ​റി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് പു​തു​വ​ര്‍​ഷം മു​ത​ല്‍ ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി‍െന്‍റ ഭാ​ഗ​മാ​യി ഗേ​റ്റി​ന്​ മു​ന്നി​ല്‍ ടോ​ള്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു.ഗേ​റ്റി‍െന്‍റ കി​ഴ​ക്കു​ഭാ​ഗ​ത്ത് ജ​ങ്കാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്കും തു​ട​ക്ക​മാ​യി. ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ നേ​ര​ത്തെ​ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. 32.1 ല​ക്ഷം രൂ​പ​ക്കാ​ണ് ടെ​ന്‍​ഡ​ര്‍ ഉ​റ​പ്പി​ച്ച​ത്.

ഒ​രു​വ​ര്‍​ഷ​മാ​ണ് ടോ​ള്‍ കാ​ലാ​വ​ധി. ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ വീ​ണ്ടും ടെ​ന്‍​ഡ​ര്‍ ന​ട​ക്കും. ബോ​ട്ടു​ക​ള്‍​ക്ക് 60, ചെ​റു​വ​ള്ള​ങ്ങ​ള്‍​ക്ക് 50, വാ​ഹ​ന​ങ്ങ​ള്‍​ക്ക് 15 മു​ത​ല്‍ 85 രൂ​പ വ​രെ​യാ​ണ് തു​ക.

ടോ​ള്‍ വ​രു​മാ​ന​ത്തി​ല്‍​നി​ന്നു​ള്ള നി​ശ്ചി​ത​തു​ക ഹാ​ര്‍​ബ​റി​ലെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ത​ന്നെ വി​നി​യോ​ഗി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

നൂ​റു​ക​ണ​ക്കി​ന് ബോ​ട്ടു​ക​ള്‍ ദി​നം​പ്ര​തി​യെ​ത്തു​ന്ന ഹാ​ര്‍​ബ​റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ഗു​ണ​ക​ര​മാ​വു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.