കുതിരാനിൽ വാഹനാപകടം 2 പേർ മരണപ്പെട്ടു.

തൃശൂര്‍: കുതിരാനില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ചരക്കുലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും രണ്ട് ൈബക്കിലും ഇടിച്ചു. ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി കാറില്‍ ഒരു യാത്രക്കാരന്‍ കുടങ്ങിക്കിടക്കുകയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം. ലോറിയുടെ ബ്രേക്ക്​ നഷ്​ടമായതാണ്​ അപകടകാരണമെന്നാണ്​ റിപ്പോർട്ട്​. അപകടത്തെ തുടർന്ന്​ തൃശൂർ-പാലക്കാട്​ ദേശീയപാതയിൽ ഗതാഗതം സ്​തംഭിച്ചു. ഇരുവശത്തുമായി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്​. അപകടസ്ഥലത്ത്​ നിന്ന്​ വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്​.