കർഷകർക്ക് ഐക്യദാർഡ്യവുമായി തപാൽ ജീവനക്കാർ ധർണ്ണ നടത്തി.

തിരൂർ: നിലനിൽപ്പിനായി പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി തപാൽ ജീവനക്കാർ സായാഹ്ന ധർണ്ണ നടത്തി.
എൻ എഫ് പി ഇ തിരൂർ ഡിവിഷന്റെ നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു.

പി ഹൃഷികേശ് കുമാർ അധ്യക്ഷനായി.എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻറ് വി കെ രാജേഷ് സംസാരിച്ചു. പി വി സുധീർ സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു