കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണം

മലപ്പുറം : കോവിഡ് 19 കാരണം അടച്ചുപൂട്ടിയ മലപ്പുറം ജില്ലയിലെ കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Cattle market

ആയിരക്കണക്കിന് കുടുംബങ്ങളാണ് കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതു കാരണം ജീവിത പ്രതിസന്ധി നേരിടുന്നത്. ആയതിന് പരിഹാരം കാണാന്‍ ജില്ലാ കലക്ടര്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു..

ജില്ലാ പ്രസിഡന്റ് ബഷീര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖാലിദ് മഞ്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നാസര്‍ തൊണ്ടിയാന്‍, അഷ്‌റഫ്പള്ളിക്കല്‍ ബസാര്‍, ശിഹാബ് കുരിക്കള്‍ വണ്ടൂര്‍, നാസര്‍ വണ്ടൂര്‍ സംസാരിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനവും നല്‍കി.