Main Banner

 എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍

തൃശ്ശൂർ: ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വെള്ളറക്കാട്ടുനിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

1 st paragraph

150 മില്ലി ഗ്രാം എം.ഡി.എം.എ. എന്ന സിന്തറ്റിക് മയക്കുമരുന്ന് കൈവശം വെച്ചതിന് പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടിൽ ബാലന്റെ മകൾ ബബിത (35), 20 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ സിദ്ധിക്കിന്റെ മകൻ റിഹാസ് (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്.