കെട്ടിട നിര്‍മ്മാണവുമായി ബ്ന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം

മലപ്പുറം : കേരളത്തില്‍ നഞ്ച/ നിലം തരത്തില്‍ പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു.നിലവില്‍ ഡാറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കപെട്ട ഭൂമിയില്‍ 120 മീറ്റര്‍ സ്‌ക്വയര്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുമ്പോള്‍ ഡാറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കപ്പെടാത്ത, എന്നാല്‍ കെട്ടിട നമ്പറുള്ള വീട് നിലനില്‍ക്കുന്ന ഭൂമിയില്‍ പ്രസ്തുത വീട് നിര്‍മ്മിക്കാനോ വിപുലീകരിക്കാനോ നിയമപ്രകാരം സാധ്യമാകാത്ത അവസ്ഥയുണ്ട്.ഇതിന് പരിഹാരം എന്ന നിലക്ക് പലര്‍ക്കും ഭൂമി തരം മാറ്റാന്‍ ആര്‍.ഡി.ഒ.യെ സമീപിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് പാവപെട്ട പല കുടുംബങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടന്നും പല ഏജന്റുമാരും ജനങ്ങളെ വഞ്ചിക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ടന്നും ഇത്തരം ഭൂമികളില്‍ വീട് നിര്‍മ്മിക്കാനോ കൂട്ടിച്ചേര്‍ക്കാനോ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും ലെന്‍സ്‌ഫെഡ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം നിര്‍മ്മാണമേഖല സ്തംഭനാവസ്ഥയിലേക്ക് പോവുകയാണന്നും തുടരെ ഉണ്ടാകുന്ന നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്നും ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) മലപ്പുറം ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ഭാഷാ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് കെ.അഷ്‌റഫ് അധ്യക്ഷനായിരുന്നു.പി.ഉബൈദുള്ള ങഘഅ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാര്‍, ബില്‍ഡിങ് റൂള്‍ കമ്മറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ കെ.സലീം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ബി.സജി, ഡോക്ടര്‍ യു.എ ഷെബീര്‍, ലെന്‍സ് ഫെഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.സി ജോര്‍ജ്ജ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി.കെ.എ റസാഖ്, മുഹമ്മദ് ഇഖ്ബാല്‍ കെ, സനല്‍ നടുവത്ത്, ബാബു എടയൂര്‍, മുരളിധരന്‍ കെ. എം.മണികണ്ഠന്‍, ശിഹാബ് എം, ഹാരിസ് പി, ട്രഷറര്‍ ഷിബു കരിയക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനപ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ട ലെന്‍സ്‌ഫെഡ് മെമ്പര്‍മാരായ പരപനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍. എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സമീറ പുളിക്കല്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.മുഹമ്മദലി, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഹംസ.യു.എം, ഏലംകുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന സാന്ദിനി , പൊന്നാനി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ അഹമ്മദ് ഹുസൈന്‍ മേഞ്ചേരി ,തെന്നല പഞ്ചായത്ത് മെമ്പര്‍ അഫ്‌സല്‍ പി.പി.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് അഷ്‌റഫലി തുടങ്ങിയവരെ എം.എല്‍.എ ആദരിച്ചു.ടി.നഫ്‌സല്‍ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉമ്മര്‍ കല്ലറ നന്ദി പറഞ്ഞു.