എടപ്പാൾ ഇര്‍ഷാദ് കൊലപാതകം; മൃദദേഹം പുറത്തെടുക്കാനുള്ള ശ്രമം നാളെയും തുടരും.

എടപ്പാൾ:ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി .

എടപ്പാൾ പൂക്കരത്തറ കിണറ്റിൽ നിന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് ആഴമുള്ള കിണറായതിനാലും വെയിസ്റ്റ് അടിഞ്ഞുകൂടിയതിനാലും വളരെ പ്രയാസപ്പെട്ടാണ് നീക്കം ചെയ്യുന്നത്.

കാലത്ത് 9 മണിയേടെയാണ് അധികൃതർ എത്തി ശ്രമം തുടങ്ങിയത്. ഇത് വരേയും മൃദദേഹം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വൈകീട്ട് 5:30 തോടെ നിർത്തി വെച്ചു. നാളെ രാവിലെ 8 മണിയോട് കൂടി മൃദദേഹം കണ്ടെടുക്കാനുള്ള ശ്രമം തുടരും.