Fincat

കെഎസ്ടിഎ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും സ്നേഹസംഗമവും നടത്തി.

തിരൂർ: ജി എം യു പി സ്കൂളിൽ നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. സെൻ സി അധ്യക്ഷനായി. 2019 -20 വർഷത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്നതെരെഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി വിജയിച്ച കെ എസ് ടി എ പ്രവർത്തകരായ തിരൂർ നഗരസഭാ കൗൺസിലർ അനിത കല്ലേരി, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തംഗം വി വി അനൂപ് എന്നിവരെ ആദരിച്ചു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പി ഗോപാലകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ പി ബാബുരാജ്, ഇ ബി അജിത, ജില്ലാ കമ്മിറ്റി അംഗം എസ് നവീൻ എന്നിവർ സംസാരിച്ചു.

കെ എസ് ടി എ സാംസ്കാരിക സമ്മേളനം അഡ്വ രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

ടി വി ദിനേഷ് സ്വാഗതവും കെ സുനിൽകുമാർ നന്ദിയും പറഞ്ഞു. ഞായർ പകൽ 10 ന് ജി എം യു പി സ്കൂളിലെ പ്രിയ ടീച്ചർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കെ എസ് ടി എ ജില്ലാ പ്രസിഡൻറ്

ആർ എസ് അമീന കുമാരി ഉദ്ഘാടനം ചെയ്യും.

2nd paragraph