Fincat

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. സിപിഎം പ്രവര്‍ത്തകനായ കോടാലി ഹംസയുടെ സ്‌കൂട്ടറാണ് ഇന്നു പുലര്‍ച്ച രണ്ടരയോടെ കത്തിച്ചത്.

1 st paragraph

അയല്‍വീട്ടുകാരാണ് സ്‌കൂട്ടറില്‍ തീ പടരുന്നത് ആദ്യം കണ്ടത്. അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കത്തി നശിച്ചു. മുസ് ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

 

നേരത്തെ ഈ വീടിനു നേരെ ആക്രമണം നടന്നിരുന്നു. ആ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പോലിസ് അന്വേഷണം ആരംഭിച്ചു

2nd paragraph