ചരക്ക് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

എടപ്പാൾ: ചരക്ക് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നടുവട്ടം കാളാച്ചാൽ സ്വദേശി പുല്ലൂരവളപ്പിൽ വാവുണ്ണിയുടെ മകൻ അബ്ദുൽ നാസർ (44) ആണ് മരിച്ചത്. എടപ്പാൾ ചങ്ങരംകുളം സംസ്ഥാന പാതയിൽ നടുവട്ടം കാലടിത്തറയിൽ ഞായറാഴ്ച രാത്രി

എട്ടോടെയാണ് എടപ്പാൾ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് മോട്ടോർ ബൈക്കിൽ വരുകയായിരുന്നു അബ്ദുൾ നാസർ. ഇതേ ദിശയിൽ നിന്ന് വന്നിരുന്ന ചരക്കു ലോറിയുമായിട്ടാണ് അപകടം. ഭാര്യ റൈഹാനത്ത്. രണ്ടു മക്കളുണ്ട്.