പോപുലര്‍ ഫ്രണ്ട് ആരോഗ്യ ബോധവത്കരണ ക്ലാസ്സും കൂട്ട ഓട്ടവും സംഘടിപ്പിച്ചു
തിരൂര: പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം’ എന്ന കാംപയിന്റെ ഭാഗമായി തിരൂര്‍ ഏരിയ കമ്മറ്റി കൂട്ട ഓട്ടവും, ദിവസവും ചെയ്യേണ്ട വ്യായാമ പരിശീലനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കൂട്ട ഓട്ടം പൂങ്ങോട്ടുകുളത്ത് വെച്ച് തിരൂർ ഏരിയ പ്രസിഡന്‍റ് നജീബ് തിരൂർ ഫ്ലേഗ് ഓഫ് ചെയ്തു. പൂങ്ങോട്ട് കുളത്തു നിന്നും ആരംഭിച്ചു കൂട്ടയോട്ടം താഴേപാലം മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരം സമാപിച്ചു.
ശേഷം തിരൂരിലെ പ്രമുഖ ഡോക്ടര്‍ ഹുസൈന്‍ സാഹിബ് ആരോഗ്യബോധവത്കരണ ക്ലാസ്സ് അവതരിപ്പിച്ചു.ആരോഗ്യ മുള്ള ജനത ഉണ്ടാകുമ്പോൾ മാത്രമേ ആരോഗ്യമുള്ള രാഷ്ട്രം ഉണ്ടായി തീരുകയൊള്ളു. നമ്മളുടെ ശരീരവും, മനസ്സും എപ്പോഴും ഹെൽത്തി ആയിരിക്കണം എങ്കിൽ മാത്രമേ നമ്മൾ ചെയ്യുന്ന വ്യായാമം നമ്മൾക്ക് ഉപകാര പെടുകയൊള്ളു. വ്യായാമം ചെയ്യുമ്പോൾ എപ്പോഴും നാം ശ്രദ്ധിക്കേണ്ടത് ദിവസവും ഏറ്റവും കുറഞ്ഞത് 20 മിനുട്ടെങ്കിലും വ്യായാമം ചെയ്യുവാൻ ശ്രമിക്കണം. അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.മാസത്തിൽ ഒരു പ്രാവശ്യമോ, അല്ലങ്കിൽ ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രമായോ ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. ഇതിൽ നിന്നും നമ്മളെ സമൂഹത്തെ ബോധവൽക്കരിക്ക പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ആരോഗ്യമുള്ള ജനതയെ ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളു. അങ്ങനെയുള്ള ഒരു ജനതക്ക് മാത്രമേ ആരോഗ്യമുള്ള രാഷ്ട്രത്തെ പണിയാൻ കഴിയു.
ജീവിത ശൈലി രോഗങ്ങള്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സ്ഥിരവ്യായാമം കൊണ്ട് സാധ്യമാകുമെന്നും ഡോക്ടര്‍ ഹുസൈന്‍ ഉല്‍ബോധിപ്പിച്ചു. പ്രമേഹ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുള്ള പ്രയാണത്തിലാണെന്നും ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണക്രമവും മതിയായ വ്യായാമവും നാം പതിവാക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ഹുസൈന്‍ ഓര്‍മിപ്പിച്ചു. ഹംസ തിരൂർ അഷ്റഫ് തിരൂർ, യഹിയ അന്നാര എന്നിവര്‍ സംസാരിച്ചു.