Fincat

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

1 st paragraph

ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് റിപ്പോര്‍ട്ട്. എട്ട് സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് താറാവുകളുടെ മരണകാരണം പക്ഷി പനിയാണെന്ന് വ്യക്തമായത്. എച്ച്5എന്‍8 എന്ന വിഭാഗത്തില്‍പെട്ട പക്ഷിപ്പനിയാണ് സ്ഥിരീകരിച്ചതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോഴിയെ കൊണ്ടുവരുന്നതില്‍ നിരോധനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

2nd paragraph

രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളിൽ കളക്ടർ മാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. കഴിഞ്ഞ വർഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതു വരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാന് വിദഗ്ധർ പറയുന്നത്.