കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗമുക്തി 406 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 378 പേര്‍ക്ക് ഉറവിടമറിയാതെ 18 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 4,838 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 61,339 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 04) 522 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 87,679 ആയി.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 406 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ 378 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 18 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ അഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.
ജില്ലയില്‍ 61,339 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,838 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 472 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 123 പേരും 145 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 487 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
കോളജുകളുള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി
തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലമുള്‍പ്പടെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും മറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് (ജനുവരി 04) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 02
ആലങ്കോട് 04
ആലിപ്പറമ്പ് 02
അമരമ്പലം 09
ആനക്കയം 03
അങ്ങാടിപ്പുറം 07
അരീക്കോട് 05
ആതവനാട് 01
ചാലിയാര്‍ 02
ചീക്കോട് 04
ചേലേമ്പ്ര 04
ചെറിയമുണ്ടം 04
ചെറുകാവ് 02
ചോക്കാട് 03
ചുങ്കത്തറ 09
എടക്കര 08
എടപ്പാള്‍ 09
എടരിക്കോട് 01
എടവണ്ണ 04
എടയൂര്‍ 05
ഏലംകുളം 05
ഇരിമ്പിളിയം 01
കാളികാവ് 03
കല്‍പകഞ്ചേരി 02
കണ്ണമംഗലം 01
കരുളായി 03
കാവനൂര്‍ 01
കീഴാറ്റൂര്‍ 01
കീഴുപറമ്പ 02
കോഡൂര്‍ 01
കൊണ്ടോട്ടി 10
കൂട്ടിലങ്ങാടി 08
കോട്ടക്കല്‍ 11
കുറുവ 03
കുറ്റിപ്പുറം 04
മക്കരപ്പറമ്പ 01
മലപ്പുറം 31
മമ്പാട് 03
മംഗലം 01
മഞ്ചേരി 10
മങ്കട 07
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 01
മൂത്തേടം 07
മൊറയൂര്‍ 01
മുതുവല്ലൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 01
നിലമ്പൂര്‍ 22
നിറമരുതൂര്‍ 03
ഊരകം 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 03
പള്ളിക്കല്‍ 03
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 07
പെരിന്തല്‍മണ്ണ 07
പെരുമ്പടപ്പ് 01
പെരുവല്ലൂര്‍ 04
പൊന്മള 03
പൊന്മുണ്ടം 03
പൊന്നാനി 07
പൂക്കോട്ടൂര്‍ 06
പോരൂര്‍ 01
പോത്തുകല്ല് 04
പുലാമന്തോള്‍ 07
പുളിക്കല്‍ 04
പുല്‍പ്പറ്റ 02
പുഴക്കാട്ടിരി 04
താനാളൂര്‍ 03
താനൂര്‍ 04
തലക്കാട് 02
തവനൂര്‍ 03
താഴേക്കോട് 05
തേഞ്ഞിപ്പാലം 03
തിരുവാലി 01
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 01
തിരൂര്‍ 11
തിരൂരങ്ങാടി 07
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 04
വളവന്നൂര്‍ 06
വള്ളിക്കുന്ന് 02
വട്ടംകുളം 01
വാഴക്കാട് 04
വാഴയൂര്‍ 07
വഴിക്കടവ് 04
വേങ്ങര 15
വെട്ടം 02
വണ്ടൂര്‍ 06