ചമ്രവട്ടം പാതയിൽ വാഹനാപകടം
തിരൂർ: തിരൂർ ചമ്രവട്ടം പാതയിൽ പൂങ്ങോട്ടുകുളത്താണ് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ ഇനോവ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കാറാണ് അമിത വേഗതയിൽ ഇലട്രിക്ക് പോസ്റ്റ് തകർത്ത് ലോറിയിൽ ഇടിച്ചു നിന്നത്

കാറിലുണ്ടായിരുന്ന ആറു പേർക്ക് പരിക്കേറ്റു. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 2 മണിയോടെയാണ് സംഭവം.