Fincat

മദ്യം പിടിക്കാനിറങ്ങിയ എക്‌സൈസ് കണക്കില്‍പ്പെടാത്ത ഒന്നരക്കോടി പിടിച്ചെടുത്തു  

ആലപ്പുഴ: ഹരിപ്പാട് വാഹനപരിശോധനയ്ക്കിടെ കള്ളപ്പണം പിടികൂടി. എക്സൈസ് സംഘമാണ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു മലയാളിയെയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

1 st paragraph

തിങ്കളാഴ്ച പുലർച്ചെ വ്യാജമദ്യ കടത്ത് പിടികൂടാനായാണ് കായംകുളം എക്സൈസ് വാഹനപരിശോധന നടത്തിയത്. ഇതിനിടെയാണ് കള്ളപ്പണവുമായെത്തിയ നാലംഗ സംഘം പിടിയിലായത്. ഇവരെ പോലീസിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.