Fincat

സ്വർണം പിടികൂടി.

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1370 ഗ്രാം സ്വർണം പിടികൂടി. എട്ടുപേരിൽ നിന്നാണ് സ്വർണം ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്.

1 st paragraph

ഇൻസ്റ്റൻ്റ് കാപ്പിപ്പൊടിയിൽ സ്വർണം പൊടിച്ചു ചേർത്ത് കടത്താൻ ശ്രമിക്കുന്നതിനിടെ കർണാടക ശിവമൊഗ്ഗ സ്വദേശി ഷബീറിനെ പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇയാളെ പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്. ചെക്കിൻ ബാഗേജിനകത്തു സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ എന്നിവരും പിടിയിലായി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ വയനാട് സ്വദേശി ബഷീറിനെയും പിടികൂടി. ഈന്തപ്പഴത്തിൻ്റെയും ചോക്ലേറ്റിൻ്റെയും ഉള്ളിൽ അതിവിദഗ്ധമായി പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇവരിൽ നിന്നു പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 70 ലക്ഷം രൂപ വില വരുമെന്ന് കരിപ്പൂർ വിമാനത്താവളം ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

2nd paragraph

കഴിഞ്ഞ ദിവസവും ചോക്ലേറ്റിലും ഈന്തപ്പഴയത്തിലും സ്വർണം ഒളിപ്പിച്ചു കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും സമാനമായ രീതിയിൽ സ്വർണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ പി മനോജ്, രഞ്ജി വില്ല്യം, ഇൻസ്പെക്ടമാരായ സൗരബ് കുമാർ, മിനിമോൾ ടി, ശിവാനി, പ്രണെയ് കുമാർ, രോഹിത് ഖത്രി, അഭിലാഷ് ടി എസ്, ഹെഡ് ഹവൽദാർമാരായ അബ്ദുൽ ഗഫൂർ, കെ സി മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.