ഇർഷാദ് കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി
എടപ്പാൾ:ഇർഷാദ് കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒന്നാം പ്രതിയായ വട്ടംകുളം സ്വദേശി അധികാരത്ത് പടി സുഭാഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കൃത്യം നടത്തിയ വട്ടംകുളത്തെ വാടക കോട്ടേഴ്സിലാണ് തെളിവെടുപ്പ് നടത്തിയത്.
രണ്ടാം പ്രതിയായ എബിന് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. ഇത് നെഗറ്റീവായതിനു ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ട് വരും. വാടക കോർട്ടേഴ്‌സിൽ വച്ച് ഇർഷാദിനെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചു കൊടുത്തു.
ജൂൺ 11 ന് രാത്രി അടുക്കളയിൽ വച്ചാണ് കൃത്യം നടത്തിയത്. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തിനോട് ചേർന്ന ചുമരിനരികിൽ ഇർഷാദിനെ പ്രതികളായ ഇരുവരും ഇർഷാദിനെ കസേരയിലിരുത്തി പൂജാതി കർമങ്ങൾക്കെന്ന വ്യാജേനെ ഇരുവരും ഇർഷാദിൻ്റെ കയ്കാലുകൾ ബന്ധിപ്പിച്ച് കണ്ണുകൾ കെട്ടിയതിനു ശേഷം തലക്കടിച്ച്
കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഒന്നാം പ്രതിയായ സുഭാഷ് തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. നാളെ മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് തുടരുമെന്നും നിർണായ തെളിവുകൾ ശേഖരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു പറഞ്ഞു.