മല്‍സ്യബന്ധന വള്ളം മുങ്ങി; നാല് പേരെ കാണാതായി

തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്.

പ്രതീകാത്മക ചിത്രം

വള്ളം മുങ്ങുന്നതിനിടെ ഒരാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയത്. ഇവരെ കണ്ടെത്തുന്നതിന് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു.