ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസുകാരൻ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത്.