സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപിടിത്തം.

കോഴിക്കോട്: വടകര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപിടിത്തം. ലോകനാര്‍കാവിന് സമീപത്തെ ഗോഡൗണിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുന്നു.

അരിയും സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റുകളും സൂക്ഷിച്ച ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് അഗ്‌നിശമന വിഭാഗമാണ് തീ അക്കാനുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. ഭക്ഷ്യകിറ്റില്‍ എണ്ണയും മറ്റും ഉണ്ടായിരുന്നതിനാലാണ് തീ ആളിപ്പടര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.