സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

വള്ളുവമ്പ്രം: തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നത് കേട്ടുകേൾവി മാത്രമുള്ള ഒരു പ്രയോഗമായിരുന്നു എന്നാൽ മലപ്പുറം സ്വദേശിനിയായ ദീപ പ്രയോഗത്തിന്റെ നേർ സാക്ഷിയാണ്

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് ഉണ്ടായ അപകടത്തിൽ ദീപ രക്ഷപ്പെട്ടത് ആയുസ്സിന് ബലം ഒന്നുകൊണ്ടു മാത്രമാണ്

പെട്രോൾ പമ്പിൽ നിർത്തിയിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവർ ഇല്ലാതെ മുന്നോട്ട് നിരങ്ങി നീങ്ങി റോഡിലേക്ക് കയറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരി ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു

എന്നാൽ ലോറി ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ലോറി നിൽക്കുകയും യുവതി രക്ഷപ്പെടുകയും ആയിരുന്നു കീഴ്ശ്ശേരി സ്വദേശി ദീപയാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് എന്നാണ് വിലയിരുത്തൽ അപകടത്തിൽപ്പെട്ട ദീപയെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.