മൃതദേഹങ്ങളുടെ ചിത്രം പകർത്തി 45 കൊല്ലം; ബാവാക്കയ്ക്ക് ആദരം
തിരൂർ: പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി ഇൻക്വസ്റ്റിന് ഫോട്ടോയെടുത്ത് സഹായിക്കുന്ന ഫോട്ടോഗ്രാഫറെ തിരൂർ പോലീസ് ആദരിച്ചു.

45 വർഷത്തിലേറെയായി പോലീസിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്ന തിരൂരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെയാണ് തിരൂർ പോലീസ് ആദരിച്ചത്.

വിദ്യാർഥിയായിരുന്ന കാലം മുതൽ പോലീസിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്ന ബാവാക്ക പ്രായം ഏറെയായിട്ടും ഇന്നും ഫോട്ടോയെടുപ്പ് തുടരുന്നുണ്ട്,
തിരൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബാ വാക്കയെ എസ് ഐ ജലീൽ കറുത്തേടത്ത് പൊന്നാട അണിയിച്ചു. തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി പി ഫർഷാദ് ഉപഹാരം നൽകി