കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച കഴിഞ്ഞ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.

 

സംസ്ഥാനത്ത് നിരവധി രാഷ്ട്രീയനേതാക്കള്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ കഴിഞ്ഞ ദിവസമാണ് രോഗമുക്തനായത്.