കനത്ത മഴയില്‍ മതില്‍ തകര്‍ന്നു

മലപ്പുറം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടക്കേമണ്ണ- കോട്ടപ്പറമ്പ് റോഡിനോട് ചേര്‍ന്നുള്ള മതില്‍ പൊളിഞ്ഞു വീണു. പ്രസ്തുത സ്ഥലം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ കരുവാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി ബഷീര്‍ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. റോസി , വില്ലേജ് ഓഫീസര്‍ നാസര്‍ എം കെ , അസി. എക്‌സി. എഞ്ചിനിയര്‍ ശുഭ, ഓവര്‍സിയര്‍ ഷഹര്‍ബാന്‍ , എന്‍ ആര്‍ ഇ ജി എസ് ഓവര്‍സിയര്‍ ജസീല്‍ വി ടി എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.