കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട; 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ 

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട. വിദേശത്തേക്ക് കടുത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന യുവാവിനെ എയർപോർട്ട് റോഡിൽ നിന്നും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി.

തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലാജി (24)ആണ് കൊണ്ടുവന്ന കഞ്ചാവ് എയർപോർട്ട് പരിസരത്ത് വച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. 2 ദിവസം മുൻപാണ് 23.5 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് ഉക്കടം സ്വദേശി നൂർമൂഹമ്മദ് എന്നയാളെ രണ്ട് ദിവസം മുമ്പ് കൊണ്ടോട്ടി കോടങ്ങാട് വച്ച് പിടികൂടിയിരുന്നു. ഇപ്പോൾ പിടിയിലായ ആളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

എയർപോർട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെ 2 ദിവസത്തിനുള്ളിൽ 27.5 കിലോ ഗ്രാം കഞ്ചാവാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം കൂടി വരുന്നതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡിൻ് പ്രവർത്തനം കൂടുതൽ ശക്തമാക്കാനും മയക്കു മരുന്ന് മാഫിയക്കെതിരെ അവരുടെ സ്ഥാപക ജoഗമ വസ്ഥുക്കൾ കണ്ടുകെട്ടുന്നതിനും കാപ്പ ചുമത്തുന്നതടക്കമുള്ളശക്തമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം ഐപിഎസി നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പിപി ഷംസ് എന്നിവരുടെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ എം ബിജു ,എസ് ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്

 

എന്നിവർക്ക് പുറമെ എസ്.ഐ ഷറഫുദ്ദീൻ, സി പി ഒ അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. കൊണ്ടോട്ടി താഹ്സിൽദാർ ചന്ദ്രൻ്റെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.