നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി. ലീഗിന് ലീഗിന്‍റേതായ തീരുമാനം ഉണ്ട്. വിഷയത്തിൽ ലീഗിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാഹചര്യം മാറുമെന്നും അടുത്ത തവണ യു.ഡി.എഫ് ഭരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പക്ഷേ രാജിക്കാര്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കുഞ്ഞാലിക്കുട്ടി ഉത്തരം നൽകിയില്ല.

സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക.