കെ.പി കുട്ടിവാക്കാടിൻ്റെ ‘മാവേലി മാല’ വീഡിയോ ആൽബം പ്രകാശനം ചെയ്തു
തിരൂർ : കോവിഡ് ദുരിതത്തിന്റെ പശ്ചാതലത്തിൽ കേരള ത്തിലെത്തുന്ന മഹാബലിയുടെ ഓണകാഴ്ചകൾ വിവരിക്കുന്ന ‘മാവേലി മാല’ എന്ന ഓണപ്പാട്ട് കെ പി കുട്ടിയുടെ രചനാ വൈഭവത്തിന്റെ സവിശേഷത തെളിയിക്കുന്നതാണെന്ന് മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ വള്ളത്തോൾ. കെ പി കുട്ടി വാക്കാട് രചന നിർവഹിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യരും ചേർന്ന് ദൃശ്യവൽകരിച്ച മാവേലി മാല എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം സർവകലാശാലയിൽ നടന്ന പ്രകാശന ചടങ്ങിൽ വീഡിയോ ആൽബത്തിന്റെ സി ഡി മുൻ പബ്ലിക് റിലേഷൻ ഓഫീസർ പി എ റഷീദ് ഏറ്റുവാങ്ങി. ആസ്വാദകരെ ഏറെ സ്വാധീനിക്കുന്ന കലാ സൃഷ്ടികളാണ് കെ പി കുട്ടി വാക്കാടിന്റേത്, അവ ഹൃദയ സ്പർശിയും ഈണം കൊണ്ടും രചനാഭംഗികൊണ്ടും ഒരിക്കൽ കേട്ടവർക്കും കണ്ടവർക്കും മറക്കാനാവാത്ത അനുഭവങ്ങൾ നൽകുന്നതു മാണെന്ന് ഡോക്ടർ അനിൽ വള്ളത്തോൾ പറഞ്ഞു.കെ പി കുട്ടിയുടെ രചനകൾ എല്ലാം തന്നെ ദൃശ്യവൽക്കെണ്ടവയാണ്. സമൂഹത്തിന് വലിയ സന്ദേശങ്ങൾ നൽകുന്നവയാണ് അദ്ദേഹത്തിന്റെ എല്ലാം എഴുത്തുകളെന്നും വൈസ് ചാൻസിലർ പറഞ്ഞു. വീഡിയോ ആൽബത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിന്റെ ഉദ്ഘാടനം തിരക്കഥാകൃത്തും തിരൂർ പ്രസ്സ്ക്ലബ്ബ് പ്രസിഡൻ്റുമായ റെജിനായർ നിർവഹിച്ചു.സി എം സി കാദർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നാടക സംവിധായകൻ തിരൂർ ദാസ്, മാധ്യമ പ്രവർത്തകൻ ബഷീർ പുത്തൻ വീട്ടിൽ, നാടക അഭിനേതാക്കളായ എം എം പുറത്തൂർ, ബാവ കൊടാശ്ശേരി, ഹുസൈൻ കുട്ടി എന്നിവർ ആശംസകൾ നേർന്നു. മാവേലി മാല വീഡിയോ ആൽബത്തിൽ വേഷമിട്ട എല്ലാ വിദ്യാർത്ഥികൾക്കും ടീം മാവേലി മാലയുടെ ഉപഹാര സമർപ്പണവും വീഡിയോ ആൽബത്തിന്റെ ആദ്യ പ്രദർശനവും നടന്നു. ടി മുനീർ മാസ്റ്റർ , താഹിർ അലി തുടങ്ങിയവർ സംബന്ധിച്ചു. ഷെട്ടി മണി,സുജിത് നീലാംബരി, കൃഷ്ണൻ പച്ചാട്ടിരി,സുരേഷ് പുറത്തൂർ, അഞ്ജലി കൈമലശ്ശേരി, സുധീർ ടി കൂട്ടായി, ഇബ്രാഹിം കാവഞ്ചേരി, രതീഷ് പറവണ്ണ, രതീഷ് തറയിൽ, എന്നിവരാണ് മാവേലി മാല യുടെ അണിയറ പ്രവർത്തകർ.