കോവിഡ് മാനദണ്ഡം പാലിക്കാതെ ട്യൂഷൻ സെൻററുകൾ പ്രവർത്തിച്ചാൽ നടപടി

മലപ്പുറം ജില്ലയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ട്യൂഷൻ സെൻററുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾക്കെതിരെ എപിഡെമിക് ആക്ട് അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സക്കീനഅറിയിച്ചു.

കുട്ടികൾ തമ്മിൽ 2 മീറ്റർ ശാരീരിക അകലം പാലിക്കണം ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്തുവാൻ പാടുള്ളൂ നല്ല വായുസഞ്ചാരമുള്ള മുറികൾ ആയിരിക്കണം രക്ഷകർത്താക്കളുടെ സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കുട്ടികളെ ട്യൂഷൻ സെൻററിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.