വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി

തൃശ്ശൂർ: ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി പിടിക്കപറമ്പ് സ്വദേശി രാജൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ കേന്ദ്രം കണ്ടെത്തി.ഇവിടെ നിന്നും

85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും,നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു.പ്രിവൻ്റീവ് ഓഫീസർ വിന്നി സിമേതി നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി ഇ ഒമാരായ ജോസഫ്. ഇ എം ബെന്നി, ഡബ്ലിയു സി ഓ രജിത പി എസ് എന്നിവർ പങ്കെടുത്തു.