Main Banner

താത്കാല പാലം നിർമിച്ച് ടീം വെൽഫെയർ

മലപ്പുറം : കീരംകുണ്ട് – കുറുവ ചെറുപുഴക്ക് കുറുകെ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ താത്കാലിക പാലം നിർമിച്ചു.

1 st paragraph

പാലം പുതുക്കി പണിയലിൻ്റെ ഭാഗമായി കീരംകുണ്ട് – കുറുവ പഴയ പാലം പൊളിച്ച് നീക്കിയിരുന്നു. അപ്രതീക്ഷിതമായി മഴ കൂടി വന്നപ്പോൾ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള യാത്രക്ക് തടസ്സമായി.

2nd paragraph

കുട്ടികൾക്ക് സ്കൂളുകളിൽ പോകാനും ജോലിക്ക് പോകാനും കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണിപ്പോൾ. ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ

നൂറോളം പ്രവർത്തകർ ചേർന്നാണ് താത്കാലിക നടപ്പാലം നിർമ്മിച്ച് നൽകിയത്. സി.എച്ച് സലാം, ലത്തീഫ് എം കെ, അബുശ്ശർ സി.എച്ച്, അശറഫ് എൻ കെ, മുഹമ്മദലി കൂരി, ഹമീദ് സി.ടി എന്നിവരാണ് നേതൃത്വം നൽകിയത്.