വയലോര പ്രദേശത്ത് ബാർബർ ഷോപ്പ് മാലിന്യം തള്ളിയ നിലയിൽ

തിരൂരങ്ങാടി: ചെറുമുക്ക് – കക്കാട് റോഡിൽ ആദ്യക്കാട് വയലോര സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം, ബാർബർ ഷോപ്പിലെ മാലിന്യം മുതലായവ രാത്രിയുടെ മറവിൽ തള്ളുന്നത് പതിവായിരിക്കുന്നു, കക്കാട് – ചുള്ളിപ്പാറ, കരുമ്പിൽ ഭാഗത്തേ വയലോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ചെറുമുക്ക് – തിരൂരങ്ങാടി – ചെമ്മാട് ഭാഗത്തേക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റിയ വയലോര റോഡിലാണ് ഈ കാഴ്ച്ച, തോട്ടടുത്ത് താമനിക്കുന്ന

ചെറുമുക്ക് – കക്കാട് റോഡിൽ ആദ്യക്കാട് വയലോര പ്രദേശത്ത് ബാർബർ ഷോപ്പ് മാലിന്യം തള്ളിയ നിലയിൽ

പ്രദേശവാസികൾക്ക് ദുർഗന്ധം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഇവടത്തുകാർ, രാത്രി സമയങ്ങളിൽ ആൾ ഒഴിഞ്ഞ ഭാഗം നോക്കിയാണ് സാമൂഹ്യ ദ്രോഹികൾ ഇത്തരം പ്രവർത്തി ചെയ്യുന്നത്.കഴിഞ്ഞ വർഷം ഏക്കറക്കണക്കിന് വ്യാപിച്ചുകിടക്കുന്ന ചെറുമുക്ക് പള്ളിക്കത്തായം വയലിൽ കതിർ ഇടാറായ ഞാറിൽ രാത്രിയുടെ മറവിൽ കക്കൂസ് മലിന്യം തള്ളിയിരുന്നു, കർഷകർ കൃഷിയിലേക്ക് വെള്ളം അടിക്കാൻ ചെന്നപോയാണ് റോഡരികിൽ നിന്ന് വാഹനത്തിൽ കൊണ്ട് പമ്പ് ചെയ്ത് കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം സാമൂഹ്യ വിരുദ്ധർ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നത്, അതിന് മുമ്പ്ഇവിടെ തന്നെ റോഡ് ജോലിക്ക് കൊണ്ട് വന്ന ഓയലും നെൽകൃഷിയിൽ ഒഴിച്ചിരുന്നു, തിരൂരങ്ങാടി – താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും നാട്ടുകാരും