പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകണം.  റഷീദലി തങ്ങൾ.

തിരൂരങ്ങാടി: പെൺകുട്ടികൾക്ക്  ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസ  കെട്ടിട നവീകരണ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നിർണ്ണായകമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നവരാണ് സ്ത്രീകൾ. ചെറുപ്രായം തൊട്ടേ കുട്ടികളിൽ ധാർമ്മിക സംസ്കാരം

ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസ  കെട്ടിട നവീകരണ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.

വളർത്തിയെടുക്കണമെങ്കിൽ ഉമ്മമാരിൽ ധാർമ്മികത ഉണ്ടാവണം. പെൺകുട്ടികളിൽ അത്തരം സംസ്കാരം വളർത്തിയെടുക്കാൻ സ്ഥാപനങ്ങൾ ഉയർന്നുവരണമെന്നും മദ്രസകൾ അതിന് വേദികളാവണമെന്നും അദ്ദേഹം പറഞ്ഞു. ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസ് ലർ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ്‍വി അധ്യക്ഷനായി. യു. ശാഫി ഹാജി, കെ  മുഹമ്മദ് ഫൈസി പൂവത്തിക്കൽ, ലൈലാസ് ഹോസ്പിറ്റൽ എം.ഡി  നസറുള്ള, പി.എം  ഇസ്ഹാഖ് ബാഖവി,കെ ഖുബൈബ് വാഫി, യു.കെ.എം ബഷീർ മൗലവി, സി അബ്ദുസ്സലാം ദാരിമി, എം.വി മൻസൂർ മൗലവി,യു  ഇബ്രാഹിം ഹാജി, കെ.ടി അബൂബക്കർ സംസാരിച്ചു. ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, കൗൺസിലർമാരായജാഫർ കുന്നത്തേരി,  കരിപറമ്പത്ത് സൈദലവി, മുൻ കൗൺസിലർ മൊയ്‌തീൻ എന്ന ഇമ്പിച്ചി സംബന്ധിച്ചു.