കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് രോഗബാധ 511 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 418 പേര്‍ക്ക്  ഉറവിടമറിയാതെ 07 പേര്‍ക്ക്  ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോ ഗബാധിതരായി ചികിത്സയില്‍ 4,467 പേര്‍  ആകെ നിരീക്ഷണത്തിലുള്ളത് 21,923 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 10) 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 418 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരുമാണ്. അതേസമയം 511 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 90,675 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

 

ജില്ലയില്‍ 21,923 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4,467 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 313 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 124 പേരും 131 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 499 പേരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്.

 

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

 

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഞായറാഴ്ച (ജനുവരി 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 06

ആലങ്കോട് 06

ആലിപ്പറമ്പ് 03

അമരമ്പലം 07

ആനക്കയം 03

അങ്ങാടിപ്പുറം 06

അരീക്കോട് 06

ആതവനാട് 01

ചാലിയാര്‍ 02

ചീക്കോട് 08

ചേലേമ്പ്ര 05

ചെറുകാവ് 02

ചോക്കാട് 06

ചുങ്കത്തറ 09

എടക്കര 08

എടപ്പാള്‍ 01

എടരിക്കോട് 03

എടവണ്ണ 08

എടയൂര്‍ 01

ഏലംകുളം 06

കാലടി 01

കാളികാവ് 02

കല്‍പകഞ്ചേരി 02

കണ്ണമംഗലം 01

കരുളായി 01

കരുവാരക്കുണ്ട് 05

കാവനൂര്‍ 02

കീഴാറ്റൂര്‍ 05

കീഴുപറമ്പ് 02

കോഡൂര്‍ 01

കൊണ്ടോട്ടി 13

കൂട്ടിലങ്ങാടി 03

കോട്ടക്കല്‍ 02

കുറുവ 01

കുറ്റിപ്പുറം 07

കുഴിമണ്ണ 03

മക്കരപ്പറമ്പ് 01

മലപ്പുറം 39

മമ്പാട് 03

മംഗലം 03

മഞ്ചേരി 18

മങ്കട 02

മാറാക്കര 01

മാറഞ്ചേരി 01

മേലാറ്റൂര്‍ 02

മൂന്നിയൂര്‍ 06

മൂത്തേടം 04

മൊറയൂര്‍ 01

മുതുവല്ലൂര്‍ 02

നന്നമ്പ്ര 01

നന്നംമുക്ക് 01

നിലമ്പൂര്‍ 06

നിറമരുതൂര്‍ 02

ഒഴൂര്‍ 04

പള്ളിക്കല്‍ 06

പാണ്ടിക്കാട് 07

പരപ്പനങ്ങാടി 09

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 10

പെരുമ്പടപ്പ് 06

പെരുവള്ളൂര്‍ 03

പൊന്മള 01

പൊന്മുണ്ടം 02

പൂക്കോട്ടൂര്‍ 02

പോരൂര്‍ 05

പോത്തുകല്ല് 02

പുലാമന്തോള്‍ 04

പുളിക്കല്‍ 07

പുല്‍പ്പറ്റ 05

പുറത്തൂര്‍ 02

പുഴക്കാട്ടിരി 01

താനൂര്‍ 01

തലക്കാട് 03

താഴേക്കോട് 02

തേഞ്ഞിപ്പലം 07

തിരുവാലി 05

തൃക്കലങ്ങോട് 06

തൃപ്രങ്ങോട് 01

തുവ്വൂര്‍ 06

തിരൂര്‍ 11

തിരൂരങ്ങാടി 01

ഊര്‍ങ്ങാട്ടിരി 09

വളാഞ്ചേരി 05

വളവന്നൂര്‍ 04

വള്ളിക്കുന്ന് 05

വട്ടംകുളം 01

വാഴക്കാട് 05

വാഴയൂര്‍ 01

വഴിക്കടവ് 07

വെളിയങ്കോട് 04

വേങ്ങര 23

വെട്ടത്തൂര്‍ 10

വെട്ടം 02

വണ്ടൂര്‍ 04