Fincat

ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

1 st paragraph

നെടുന്‍തീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന് സമീപമാണ് സംഭവം.

Fishermen

2nd paragraph

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും ആരോപണമുണ്ട്. ശ്രീലങ്കന്‍ നാവിക സേനയുടെ നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പറഞ്ഞു.