ഞായറാഴ്ചകളില്‍ സര്‍വീസ് ചെയ്യാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണം.

മലപ്പുറം : ജില്ലയില്‍ ഞായറാഴ്ചകളില്‍ അധിക ബസ്സുകളും റൂട്ടില്‍ സര്‍വീസ് ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. മണിക്കൂറുക്കല് കഴിഞ്ഞാണ് ചില ബസ്സുകള്‍ ഓടുന്നത്. പാവപ്പെട്ട യാത്രക്കാര്‍ മണിക്കൂറോളം സ്റ്റാന്‍ഡിലും സ്‌റ്റോപ്പിലും നില്‍ക്കേണ്ട ഗതികേട് ആണ്.

വൈകിവരുന്ന ബസില്‍ നിറയെ യാത്രക്കാര്‍ കയറി കൂടുന്നു. ചില സമയങ്ങളില്‍ നൂറിന്‍ അടുത്ത് യാത്രക്കാര്‍ ഉണ്ടാകും. കോവിഡ് രോഗികള്‍ കൂടുന്നതിനാല്‍ യാത്രകളില്‍ നിന്നും കൂടുതല്‍ രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സീറ്റിനു പുറമേ പത്തു പേരില്‍ കൂടുതല്‍ നിന്ന് യാത്ര ചെയ്യുന്നതിന് അനുമതി കൊടുക്കരുത്. കോവിഡ് കാലമായതിനാല്‍ യാത്രാനിരക്ക് കൂട്ടി കൊടുത്തിട്ടും ഞായറാഴ്ചകളില്‍ സര്‍വീസ് ചെയ്യാത്ത ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബസ്സുകളില്‍ കൂടുതല്‍ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കണ്ടക്ടര്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കണമെന്ന് ജനതാദള്‍ എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് സി. ടി. രാജു പ്രസ്ഥാവനയില്‍ ആവശ്യപ്പെടുകയും, ഈ ആവശ്യം ഉന്നയിച്ച് ആര്‍. ടി. ഒ. ക്ക് നിവേദനം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.