പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം – കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍

മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഏറനാട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഏറനാട് താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജംഷീദ് പി, വനിതാ കമ്മിറ്റി പ്രസിഡന്റ് ഗീത പി ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. നൗഫല്‍ , താലൂക്ക് സെക്രട്ടറി നജ്മുദ്ദീന്‍ ടി എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി പി റമീസ് സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ അബ്ദുല്‍ റസാഖ് ( പ്രസിഡന്റ്), നജ്മുദ്ദീന്‍ ടി ( സെക്രട്ടറി), ശ്യാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.