ജിദ്ദ കെ എം സി സി യുടെ സാന്ത്വനവര്‍ഷം പരിപാടി 14 ന് മലപ്പുറത്ത്

മലപ്പുറം : ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘സാന്ത്വനവര്‍ഷം 2021’ ജനുവരി 14 ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ജില്ലാ ലീഗ് ആസ്ഥാനത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി എച്ച് സെന്ററിനു വേണ്ടി ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ട് കൈമാറ്റം,

ജിദ്ദ കെ എം സി സി യുടെ കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കുള്ള ആനുകൂല്യം വിതരണം, ജിദ്ദയില്‍ ഒരു വര്‍ഷം മുമ്പ് ജോലിക്കിടെ വാട്ടര്‍ ടാങ്കില്‍ വീണു മരണമടഞ്ഞ സഹോദരന്റെ കുടുംബത്തിന് നല്‍കുന്ന ഭൂമിയുടെ രേഖ കൈമാറ്റം, ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ എം സി സി നേതാക്കള്‍ ക്കുള്ള സ്വീകരണം തുടങ്ങീ ചടങ്ങുകളാണ് നടക്കുക. ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.നാട്ടിലുള്ള കെ എം സി സി യുടെ പ്രവര്‍ത്തകര്‍ നേതാക്കള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.