ദില്ലിയിലെ കര്‍ഷക സമരം, പണാധിപത്യവും ജനാധിപത്യവും തമ്മിലെ പോരാട്ടം.കെ.ജി.ഒ.എഫ്

മലപ്പുറം: ദില്ലിയിലെ കര്‍ഷക സമരം പണാധിപത്യവും ജനാധിപത്യവും തമ്മിലെ ആധുനിക പോര്‍മുഖമാണെന്ന് കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വിജയകുമാര്‍ . പി. കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 20 ദിവസങ്ങളായി നടന്നു വരുന്ന അനിശ്ചിത കാല സത്യഗ്രഹത്തിന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷനു വേണ്ടി അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരക്കാര്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറവു പറയുമെന്നും, എല്ലാം കാല്‍ച്ചുവട്ടിലാക്കാമെന്ന കോര്‍പ്പറേറ്റ് മോഹത്തിന് ലഭിക്കാന്‍ പോകുന്ന ആദ്യത്തെ ആഘാതമാകും കര്‍ഷക സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ ഐക്യദാര്‍ഢ്യ സമരത്തിന് കെ ജി ഒ എഫ് ജില്ലാ കമ്മിറ്റി അഭിവാദ്യമര്‍പ്പിക്കുന്നു

കര്‍ഷക സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ദില്ലിയിലെ കര്‍ഷകര്‍ക്കും അതിനു പിന്തുണ നല്കി കഴിഞ്ഞ 20 ദിവസമായി മലപ്പുറത്ത് സമരം ചെയ്യുന്ന കിസാന്‍ സംഘര്‍ഷ് പ്രവര്‍ത്തകര്‍ക്കും വേണ്ടി കെ.ജി.ഒ. എഫ്. അഭിവാദ്യ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഡോ: നൗഫല്‍. ഇ.വി , ജില്ലാ പ്രസിഡന്റ് ജംഷീദ്.കെ, ട്രഷറര്‍ ഡോ: അബ്ദുള്ള . കെ , ഡോ: സക്കീര്‍ ഹുസൈന്‍ , ഡോ: അനീജ്, ഡോ: അബ്ദുള്‍ അസീസ്,ഡോ: അജ്മല്‍എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി