സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി.

കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 5 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തിയത്. പിന്നീട് വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

കോവിഡ് വാക്‌സിന്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിപണിയില്‍ സംഭവിച്ച മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.