പോലീസ് ലൈൻ അപകടം; റീടാർ കഴിയുന്ന മുറയ്ക്ക് ഹമ്പ് പുനസ്ഥാപിക്കും,സി മമ്മൂട്ടി എംഎൽഎ.
തിരൂർ: കഴിഞ്ഞ ദിവസം അപകടം സംഭവിക്കുകയും നിരവധിപേർക്ക് പരിക്ക് പറ്റുകയും ചെയ്ത പോലീസ് ലൈൻ വളവിൽ നേരത്തെ ഉണ്ടായിരുന്ന ഹമ്പ് റോഡ് റീ ടാർ ചെയ്ത് നവീകരിക്കുന്നതിന്റ ഭാഗമായാണ് ഇല്ലാതായത്.

ഇപ്പോൾ വാഹനങ്ങളുടെ വേഗത കൂടുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റീടാർ കഴിയുന്ന മുറയ്ക്ക് തന്നെ പഴയ ഹമ്പ് വീണ്ടും
പുനർനിർമിക്കാനും സൈൻ ബോർഡ് സ്ഥാപിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സി. മമ്മുട്ടി എം.എൽ.എ അറിയിച്ചു.