എം.എസ്.എസ്. പ്രവർത്തകർ ആശുപത്രി ശുചീകരിച്ചു.

പൊന്നാനി:താലൂക്ക് ആശുപത്രി അങ്കണവും ക്യാഷ്യാലിറ്റിയും എം.എസ്.എസ്. യൂത്ത് വിങ്ങ് പ്രവർത്തകർ ശുചീകരിച്ചു.

കായകൽപ്പം അവാർഡിന്റെ ഭാഗമായി ഉന്നത ആരോഗ്യ സംഘം അടുത്ത ദിവസം ആശുപത്രി സന്ദർശികുന്നതിന്റെ മുന്നോടിയായാണ് ശുചീകരണ പ്രവർത്തനം നടന്നത്.

ആശുപത്രിയിലേക്ക് ആവശ്യമായ വേസ്റ്റ് ബിനുകളും എം.എസ്.എസ് ആശുപത്രി സൂപ്രണ്ടിന് കൈമാറി.

അഡ്വ: നൗഷാദ്, എം.പി. നിസാർ , എ.വി. കബീലുദ്ദീൻ , ഫൈസൽ കടവനാട് , എ.വി.മുഹമ്മദ് , അഷ്റഫ് തുടങ്ങിയവർ നേത്രത്ത്വം നല്കി.