Fincat

പൊന്നാനി നഗരസഭാ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ‌മാരെ തെരഞ്ഞെടുത്തു 

പൊന്നാനിനഗരസഭ പുതിയ ഭരണസമിതിയുടെ ഭരണ നിർവ്വഹണത്തിനായുള്ള സ്റ്റാൻഡിങ്ങ് കമ്മറ്റികളിലേക്ക് ചെയർമാൻ മാരെ തെരഞ്ഞെടുത്തു.

1 st paragraph

എൽ.ഡി.എഫിന് തുടർഭരണം ലഭിച്ച സഭയിൽ വിദ്യഭ്യാസം-കല-സാംസ്കാരിക സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനായി കഴിഞ്ഞ തവണത്തെ ചെയർമാൻ ടി. മുഹമ്മദ് ബഷീർ തന്നെ തുടരും. നിലവിൽ ഒൻപതാം വാർഡിൽ നിന്നാണ് ബഷീർ വിജയിച്ചിട്ടുള്ളത്. ക്ഷേമകാര്യം പതിനഞ്ചാം വാർഡ് കൌൺസിലറായി വിജയിച്ച രജീഷ് ഊപ്പാലയും ആരോഗ്യ കാര്യം ഇരുപത്തിയൊമ്പതാം വാർഡ് കൌൺസിലറായി വിജയിച്ച ഷീന സുദേശനും കൈകാര്യം ചെയ്യും. പൊതുമരാമത്ത് ഘടക കക്ഷിയായ ഐ.എൻ.എല്ലിനും വികസനകാര്യം സി.പി.ഐക്കും നീക്കിവെച്ചു. നാൽപത്തിമൂന്നാം വാർഡിൽ നിന്ന് വിജയിച്ച ഒ.ഒ ഷംസു ആണ് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ.