ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. കരിയകം ചെമ്പക സ്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. സ്കൂളിനുസമീപം ഓട്ടോറിക്ഷയില്‍ക്കയറിയശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തിയാണ് ശ്രീകുമാര്‍ ജീവനൊടുക്കിയത്.
കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറുമാസം മുമ്പ് ശ്രീകുമാറിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണു ശ്രീകുമാറിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ പറയുന്നത്. ശ്രീകുമാറിന്റെ ഭാര്യയും ഇതേ സ്കൂളിലെ ജീവനക്കാരിയാണ്. ഇവരെയും സ്കൂളില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.