Fincat

കര്‍ഷക സമരം കേന്ദ്രം മര്‍ക്കടമുഷ്ടി ഉപേക്ഷിക്കണം ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : രാജ്യ തലസ്ഥാനത്തെ കര്‍ഷകസമരത്തോട് കേന്ദ്രഭരണാധികാരികള്‍ തുടരുന്ന മര്‍ക്കടമുഷ്ടി നയം ഉപേക്ഷിക്കണമെന്നും വിവാദനിയമങ്ങള്‍ പൂര്‍ണ്ണമായും യുദ്ധകാലാടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ. സുജിത് കുമാര്‍ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍, കിസാന്‍

1 st paragraph

സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിരണ്ട് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്, അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള, ജോയിന്റ് കൗണ്‍സില്‍ തിരൂര്‍ മേഖലാകമ്മിറ്റിയുടെ

2nd paragraph

ഐക്യദാര്‍ഢ്യപ്രകടനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, തിരൂര്‍ മേഖലാ പ്രസിഡണ്ട് ബി. രാജേഷ്, സെക്രട്ടറി കെ. അനന്തന്‍ എന്നിവര്‍ നേതൃത്വം നല്‍കി.