കോവിഡ് 19: ജില്ലയില്‍ 712 പേര്‍ക്ക് രോഗബാധ 395 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 681 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും 12 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,787 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,294 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 14) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 712 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 681 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെ 12 പേര്‍ക്കുമാണ് വൈറസ്ബാധയുണ്ടായത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇന്ന് രോഗമുക്തരായ 395 പേരുള്‍പ്പെടെ 92,258 പേരാണ് ഇതുവരെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവതത്തിലേക്ക് മടങ്ങിയത്. ജില്ലയില്‍ നിലവില്‍ 21,294 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,787 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 289 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 159 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 506 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

 

ഏതെങ്കിലും രീതിയിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ജനുവരി 14ന് (വ്യാഴം) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു.

 

എ.ആര്‍ നഗര്‍ 04

ആലങ്കോട് 04

ആലിപ്പറമ്പ 02

അമരമ്പലം 06

ആനക്കയം 05

അങ്ങാടിപ്പുറം 18

അരീക്കോട് 17

ചാലിയാര്‍ 02

ചീക്കോട് 10

ചേലേമ്പ്ര 06

ചെറുകാവ് 13

ചോക്കാട് 09

ചുങ്കത്തറ 07

എടക്കര 11

എടപ്പാള്‍ 15

എടരിക്കോട് 03

എടവണ്ണ 14

എടയൂര്‍ 03

ഏലംകുളം 04

കാലടി 01

കാളികാവ് 12

കല്‍പകഞ്ചേരി 03

കണ്ണമംഗലം 03

കരുളായി 02

കരുവാരക്കുണ്ട് 02

കാവനൂര്‍ 07

കീഴാറ്റൂര്‍ 05

കീഴുപറമ്പ് 08

കോഡൂര്‍ 05

കൊണ്ടോട്ടി 11

കൂട്ടിലങ്ങാടി 06

കോട്ടക്കല്‍ 18

കുറുവ 02

കുറ്റിപ്പുറം 01

കുഴിമണ്ണ 01

മക്കരപ്പറമ്പ 09

മലപ്പുറം 75

മമ്പാട് 06

മംഗലം 04

മഞ്ചേരി 22

മങ്കട 18

മാറഞ്ചേരി 06

മേലാറ്റൂര്‍ 01

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 04

മൂത്തേടം 03

മൊറയൂര്‍ 04

മുതുവല്ലൂര്‍ 08

നന്നമ്പ്ര 04

നന്നംമുക്ക് 02

നിലമ്പൂര്‍ 11

ഒതുക്കുങ്ങല്‍ 05

ഒഴൂര്‍ 03

പള്ളിക്കല്‍ 04

പാണ്ടിക്കാട് 13

പരപ്പനങ്ങാടി 09

പറപ്പൂര്‍ 02

പെരിന്തല്‍മണ്ണ 30

പൊന്മള 02

പൊന്നാനി 02

പൂക്കോട്ടൂര്‍ 04

പോരൂര്‍ 13

പോത്തുകല്ല് 09

പുലാമന്തോള്‍ 05

പുളിക്കല്‍ 08

പുല്‍പ്പറ്റ 06

പുറത്തൂര്‍ 04

പുഴക്കാട്ടിരി 04

താനാളൂര്‍ 01

താനൂര്‍ 01

തലക്കാട് 01

തവനൂര്‍ 04

താഴേക്കോട് 05

തെന്നല 03

തിരുനാവായ 02

തിരുവാലി 21

തൃക്കലങ്ങോട് 09

തൃപ്രങ്ങോട് 02

തുവ്വൂര്‍ 02

തിരൂര്‍ 07

തിരൂരങ്ങാടി 01

ഊര്‍ങ്ങാട്ടിരി 16

വളാഞ്ചേരി 05

വളവന്നൂര്‍ 06

വള്ളിക്കുന്ന് 10

വട്ടംകുളം 02

വാഴക്കാട് 08

വാഴയൂര്‍ 06

വഴിക്കടവ് 13

വേങ്ങര 10

വെട്ടത്തൂര്‍ 04

വെട്ടം 04

വണ്ടൂര്‍ 27