വ്യാപാര സംരക്ഷണത്തിന് നിയമം വേണം.
തിരുർ:അശാസ്ത്രീയവും, അനുചിതവുമായ നികുതി നിർദ്ദേശങ്ങൾ കൊണ്ടുവന്ന് ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാപാര ലോകത്തെ തകർക്കുകയും, തളർത്തുകയും ചെയ്യുന്ന നിയമനടപടികളിൽ നിന്ന് പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

വ്യാപാരമേഖലയിൽ പുതുതായി ഏർപ്പെടുത്തിയ സെസ്സുകൾ പിൻവലിക്കണമെന്നും, വ്യാപാര സംരക്ഷണത്തിന് നിയമം കൊണ്ടുവരണമെന്നും യോഗം അഭ്യർത്ഥിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് സി. വാസുദേവൻ അധ്യക്ഷത വഹിച്ചു .ജില്ല പ്രസിഡൻ്റ് ചമയം ബാപ്പു ഉദ്ഘാടനം ചെയ്തു.
തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമയെ ആദരിച്ചു.
പി എ ബാവ, ഷാദിമുസ്തഫ, കെ. അബ്ദുൽ കലാം , എം എൻ. നൗഷാദ് ,എ വി വിനോദ് , മമ്മി ചെറു തോട്ടത്തിൽ ,പി പി അബ്ദുറഹ്മാൻ, പി..എ. റഷീദ്, ലിയശിഹാബ്, റഫീഖ് പുല്ലുണി, കെ.എം.കെ. മുഹമ്മദ് പ്രസംഗിച്ചു.