വിൽപനക്കായി സൂക്ഷിച്ച 53 കുപ്പി മദ്യം എക്സൈസ് പിടികൂടി

തിരൂർ: വില്‍പന നടത്താന്‍ 53 കുപ്പി മദ്യം കൈവശം സൂക്ഷിച്ച മധ്യവയസ്‌കനെ തിരൂര്‍ എക്‌സൈസ് സംഘം പിടികൂടി. തിരൂര്‍ തൃപ്രങ്ങോട് പുത്തനിയില്‍ വിജയന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

26.5 ലീറ്റര്‍ വിദേശ മദ്യമാണ് എക്‌സൈസ് സംഘം ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ അമ്മിത്തറയുടെ സമീപത്ത് നിന്നാണ് സംഘം മദ്യം കണ്ടെത്തിയത്. ഇയാള്‍ കാലങ്ങളായി പ്രദേശത്ത് മദ്യവില്‍പന നടത്തുന്ന ആളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇയാള്ക്കെതിരെ നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. പ്രതിയെ തിരൂര്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.സജിതയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം.ഫസലു റഹമാന്‍, പ്രിവന്റീവ് ഓഫിസര്‍ കെ.എ.ം ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.യൂസഫ്, കെ.വി.റിബീഷ്, എം.എം.ദിദിന്‍,

അബിന്.വി.ലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.സ്മിത, എം.ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.